ഗാനമേളയ്ക്ക് ശേഷം വിശ്രമിക്കവെ ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു

പ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു
പള്ളിക്കെട്ട് രാജ/ ഫെയ്‌സ്ബുക്ക്
പള്ളിക്കെട്ട് രാജ/ ഫെയ്‌സ്ബുക്ക്

ആലപ്പുഴ:  ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗായകന്‍ പള്ളിക്കെട്ട് രാജ (രാജു MK) ആണ് മരിച്ചത്. കായംകുളം പത്തിയൂരില്‍ വെച്ചാണ് സംഭവം. ഉത്സവത്തില്‍ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ്. 

കന്യാകുമാരി സാഗര്‍ ബീറ്റ്‌സ് ഗാനമേളയിലെ കലാകാരനാണ് പള്ളിക്കെട്ട് രാജ.   പ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com