വീട്ടിൽ 'മിനി ബാർ', ബെവ്‌കോയിൽ നിന്നും മദ്യം വാങ്ങി അവധി ദിവസം ഇരട്ടി വിലയ്‌ക്ക് വിൽക്കും; അറസ്റ്റ്

അവധി ദിവസം ഇരട്ടിവിലയ്‌ക്കാണ് വിറ്റിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവല്ല: വീട്ടിൽ മിനി ബാർ നടത്തിയിരുന്നയാൾ അറസ്റ്റിൽ. നിരണം സ്വദേശി ടി എസ് സജീവാനെ (52) ആണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് അര ലീറ്ററിന്റെ 113 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്നും പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു ഇയാളുടെ രീതി. അവധി ദിവസം ഇരട്ടിവിലയ്‌ക്കാണ് വിറ്റിരുന്നത്. 

വീടിന്റെ ഉള്ളിൽ ചാക്കിൽ കെട്ടിവെച്ച നിലയിലും വീടിന്റെ പരസരത്തുമൊക്കെയായാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com