മറ്റൊരു പുരുഷനുമായി ബന്ധമെന്ന് സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, രക്ഷിക്കാനെത്തിയ ആളെ കുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് പിടിയില്‍
മറ്റൊരു പുരുഷനുമായി ബന്ധമെന്ന് സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു, രക്ഷിക്കാനെത്തിയ ആളെ കുത്തി, ഭര്‍ത്താവ് അറസ്റ്റില്‍


കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് പിടിയില്‍. എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ സന്തോഷ് കുത്തിപ്പരിക്കേല്‍പ്പിച്ചു.

ഒന്നര വര്‍ഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് വീടിന് സമീപത്തെ പറമ്പില്‍ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. 

ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് റബര്‍ പാലിന് ഉറയൊഴിക്കാന്‍ ഉപയോഗിക്കുന്ന ആസിഡാണ് ഉപയോഗിച്ചത്. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവിളി കേട്ട് എത്തിയ അയല്‍വാസി മധുവിനെ റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തിയും ആക്രമണം.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com