കുട്ടികൾ തമ്മിൽ തർക്കം; ഏറ്റുമുട്ടി രക്ഷിതാക്കൾ; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 08:02 AM  |  

Last Updated: 07th February 2023 08:02 AM  |   A+A-   |  

shibu

ഷിബു

 

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ ആൾ പിടിയിൽ. ആറ്റിങ്ങലിലാണ് സംഭവം. ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകംവീട്ടിൽ ജി.ഷിബു (47)വിനെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തത്. അവനവഞ്ചേരി കൊച്ചുപരുത്തിയിൽ സുജ (33)യ്ക്കാണ് വെട്ടേറ്റത്. 

കുട്ടികൾ തമ്മിലുള്ള തർക്കം രക്ഷിതാക്കളേറ്റെടുത്തതാണു വഴക്കിനും ആക്രമണത്തിനും കാരണമായത്. ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദിക്കാൻ ഷിബു, സുജയുടെ വീട്ടിൽ എത്തുകയും ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു.

തുടർന്ന് ഷിബു വീട്ടിൽപ്പോയി വെട്ടുകത്തിയുമായെത്തി സുജയെ ആക്രമിച്ചു. മുഖത്തും കൈക്കും വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

കോട്ടയത്ത് ആറ് പശുക്കൾക്ക് ഭക്ഷ്യ വിഷബാധ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ