കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 10:08 AM  |  

Last Updated: 10th February 2023 10:08 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

കൊച്ചി:  കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു.

കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മസി ജങ്ഷനില്‍ രാവിലെയാണ് അപകടം. ബസ് ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ആന്റണി തല്‍ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

വന്‍കിട തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ