സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 08:21 PM  |  

Last Updated: 12th February 2023 08:24 PM  |   A+A-   |  

satheesh_lal

സതീഷ് ലാല്‍

 

തൃശ്ശൂര്‍: അന്തിക്കാട് സിഐടിയു ഓഫീസില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞാണി വെള്ളേത്തടം സ്വദേശി സതീഷ് ലാലിനെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാലപ്പന്‍ എന്ന് വിളിക്കുന്ന സതീഷ് ലാല്‍ ആര്‍ടിസ്റ്റാണ്. ഉച്ചയോടെ സതീഷ് പാര്‍ട്ടി ഓഫീസിലെത്തി വെള്ളം കുടിക്കുകയും അവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

അതിനുശേഷം സമീപത്തെ മുറിയില്‍ കയറി വാതിലടച്ച സതീഷിനെ പുറത്തേക്ക് കാണാതായതോടെ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. സതീഷിന് വിഷാദരോഗം ഉണ്ടായിരുന്നതായാണ് വിവരം. മരണത്തില്‍ മറ്റ് അസ്വാഭാവികതകളില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; തുടര്‍ ചികിത്സയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ