മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 07:30 AM  |  

Last Updated: 13th February 2023 07:30 AM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍

 

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് അടക്കം ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 

ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെ വിവിധയിടങ്ങളില്‍വെച്ച് കരിങ്കൊടി കാണിച്ചിരുന്നു. 

കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ കെഎസ്‌യു വനിതാ നേതാവിനെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്തതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ പ്രതിഷേധത്തിനിടയില്‍ കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ വസ്ത്രത്തില്‍ പിടിച്ച് വലിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. പൊലീസുകാര്‍ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ഇന്ധന സെസ്: യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ