ഇന്ധന സെസ്: യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2023 06:37 AM |
Last Updated: 13th February 2023 06:37 AM | A+A A- |

യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയിലേക്ക് കാല്‍നട പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍/ഫയല്‍
തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് സമരം.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളില്‍ വിവിധ നേതാക്കളും നേതൃത്വം നല്‍കും.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ഉള്ളതിനാല്‍ വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജിലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസമായിരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ, ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല; എംകെ മുനീർ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ