ശരീരത്തിലൊളിപ്പിച്ചത് 276 പവന്‍; ഗ്രീന്‍ചാനല്‍ വഴി കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 10:01 AM  |  

Last Updated: 14th February 2023 10:01 AM  |   A+A-   |  

gold

കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടുയാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 276 പവന്‍ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. 

റിയാദില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് യാസിന്‍, ഫസല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

യുഡിഎഫ് രാപ്പകൽ സമരം ഇന്ന് അവസാനിക്കും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ പ്രതിഷേധം തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ