പാലക്കാട്ടും കോഴിക്കോട്ടും തേനീച്ച ആക്രമണം; 74കാരന്‍ മരിച്ചു, നാലുപേര്‍ക്ക് കുത്തേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 03:25 PM  |  

Last Updated: 15th February 2023 03:25 PM  |   A+A-   |  

bee attack

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട്ടും കോഴിക്കോട്ടും തേനീച്ച ആക്രമണം. പാലക്കാട്ട് തേനീച്ചയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലങ്കോട് ഗൃഹനാഥനാണ് തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. പാലക്കോട്ടില്‍ പഴനി (74) ആണ് മരിച്ചത്. 

വീടിന് സമീപത്തെ ഹോട്ടലിലേക്ക് പോകുമ്പോഴാണ് പഴനിയെ തേനീച്ച ആക്രമിച്ചത്.കൊല്ലങ്കോട് തന്നെ മറ്റു രണ്ടുപേര്‍ക്കും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു. 

കോഴിക്കോട്ട് തൊട്ടില്‍പാലം ഓടേരിപൊയിലില്‍ ആണ് രണ്ടുപേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. നിര്‍മ്മാണ തൊഴിലാളികളായ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മുഖ്യമന്ത്രിയുടെ മകന്‍ യുഎഇയിലിരുന്ന് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നു'; പുതിയ ആരോപണവുമായി സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ