തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2023 08:01 AM |
Last Updated: 15th February 2023 09:07 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
മോഹനനെയും ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു.കാറളം വിഎച്ച്എസ് സി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. ഇവർ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
ഇന്നലെ രാത്രിയിലാണ് മൃതദേഹം അയൽക്കാർ കാണുന്നത്. ഇവരെ ആരെയും പകൽ പുറത്തേക്ക് കാണാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ കൂടിയായ അയൽക്കാർ ഫോണിൽ വിളിച്ചു. പ്രതികരണമില്ലാത്തതിനെത്തുടർന്ന് വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ