സ്വര്‍ണത്തിന്റെ ബെല്‍റ്റ് ബക്കിള്‍, ക്രൂഡ് ചെയിന്‍; ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ചത് 407 ഗ്രാം; തൃശൂര്‍ സ്വദേശി പിടിയില്‍

ബെല്‍റ്റിന്റെ യഥാര്‍ത്ഥ ബക്കിള്‍ നീക്കം ചെയ്തശേഷം സ്വര്‍ണ ബക്കിള്‍ ഉറപ്പിക്കുകയായിരുന്നു
പിടികൂടിയ സ്വര്‍ണം/ ടിവി ദൃശ്യം
പിടികൂടിയ സ്വര്‍ണം/ ടിവി ദൃശ്യം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബെല്‍റ്റിന്റെ ബക്കിളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഗ്രീന്‍ ചാനല്‍ വഴി വന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 

തൃശൂര്‍ സ്വദേശി നിഷാദിനെ ആണ് കസ്റ്റംസ് ഇന്റലിജന്‍സ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും സ്വര്‍ണത്തിന്റെ ബെല്‍റ്റ് ബക്കിളും ക്രൂഡ് ചെയിനും കസ്റ്റംസ് കണ്ടെടുത്തു. 

407 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 20 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. 

ബെല്‍റ്റിന്റെ യഥാര്‍ത്ഥ ബക്കിള്‍ നീക്കം ചെയ്തശേഷം സ്വര്‍ണ ബക്കിള്‍ ഉറപ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാനായി ഇതുനു മുകളില്‍ കറുത്ത നിറവും പൂശിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ബക്കിള്‍ കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com