'ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോ, പാര്‍ട്ടിയുമായി ബന്ധമില്ല'

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുന്നില്ല
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം

കണ്ണൂര്‍ : ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിയും ശിവശങ്കറും തമ്മില്‍ ബന്ധമില്ല. ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പുകളോട് പ്രതികരിക്കാനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇവനെതിരെ പരാതി കൊടുത്തിട്ട് എന്തു കാര്യം. ആര് പരാതി കൊടുക്കാന്‍ പോകുന്നു. ഇതൊക്കെ കുറേക്കഴിയുമ്പോള്‍ സ്വയം നിയന്ത്രിച്ചോളും. അതിനൊന്നും മിനക്കെടേണ്ട യാതൊരു കാര്യവും പാര്‍ട്ടിക്കില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷം ഇത്തരം കാര്യം എല്ലാകാലത്തും രാഷ്ട്രീയ ആയുധമാക്കാറുണ്ട്. അതില്‍ കാര്യമില്ല. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശിനെ പൊലീസ് പിടിച്ചോളും. അതിൽ ഭയപ്പാടൊന്നും വേണ്ട. ഒരു പ്രദേശത്ത് ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളെപ്പറ്റി ഞാനെന്ത് പ്രതികരിക്കാനാണെന്നും ഗോവിന്ദന്‍ ചോദിച്ചു. 

പാര്‍ട്ടി ആഹ്വാനം ചെയ്യേണ്ടത് പാര്‍ട്ടി ആഹ്വാനം ചെയ്യും, ഇവന്റെയല്ലല്ലോ ആഹ്വാനം പറയേണ്ടത്. അതെല്ലാം പാര്‍ട്ടിക്കു തന്നെ കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ഏതെങ്കിലും എവിടെയോ ഇരുന്ന് പറയുന്നതിന് പ്രതികരിക്കാനില്ല. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതികരിക്കുന്നില്ല. ഇതെല്ലാം രാഷ്ട്രീയമാണ്. ഓരോ തവണയും അവര്‍ പറയും അങ്ങനെ വേണം ഇങ്ങനെ വേണമെന്ന്. അതിലൊക്കെ എന്ത് പ്രതികരിക്കാനാണ് എന്നും ഗോവിന്ദന്‍ ചോദിച്ചു. 

സിബിഐ അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടില്ല. സിബിഐ അന്വേഷണം വരുന്നതിന് മുമ്പ് സിപിഎം എതിരുമല്ലായിരുന്നു. ഇപ്പോള്‍ സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് മുമ്പ് പറഞ്ഞത് കൂടുതല്‍ അന്വര്‍ത്ഥമാകുകയാണ്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാന വാക്കാണെന്ന് പറയുന്നതില്‍ വിശ്വസിക്കുന്നില്ല. അന്നുമില്ല, ഇന്നുമില്ല, നാളെയുമില്ല. എം വി ഗോവിന്ദന്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com