പുറത്ത് ബെൽറ്റുകൊണ്ട് അടിച്ചു, അതിക്രൂരമായി മർദിച്ചു; സിപിഐ നേതാവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2023 06:55 AM |
Last Updated: 18th February 2023 06:55 AM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: സിപിഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ രംഗത്ത്. സിപിഐ കായംകുളം ചിറക്കടവം എൽ.സി സെക്രട്ടറി ഷമീർ റോഷനെതിരെയാണ് ഭാര്യ ചിറക്കടവം സ്വദേശിനി ഇഹ്സാന രംഗത്തെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനത്തിന് ഇരയാക്കി എന്നാണ് കായംകുളം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഷമീറും ഭർതൃമാതാവും സഹോദരിയും ചേർന്ന് ക്രൂരമായി മർദിച്ചു എന്നാണ് ഇഹ്സാന പറയുന്നത്. ഇവരുടെ പുറത്ത് ബെൽറ്റുകൊണ്ട് അടിച്ച പാടുണ്ട്. പരിക്കേറ്റ ഇഹ്സാന കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കായംകുളം പൊലീസ് അറിയിച്ചു.
മൂന്നുവർഷം മുമ്പായിരുന്നു ഇഹ്സാനയും ഷമീര്‍ റോഷനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഷമീർ റോഷൻ സ്ഥിരമായി മർദ്ദിച്ചിരുന്നു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തിന്‍റെ പേരില്‍ വഴക്കുണ്ടാവുകയും ഭര്‍ത്താവ് തന്നെ അതിക്രൂരമായി മർദിക്കുകയായിരുന്നു എന്നും ഇഹ്സാന പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആലുവ ശിവരാത്രി: നാളെയും മറ്റന്നാളും മദ്യശാലകൾക്ക് നിയന്ത്രണം, ബാറും തുറക്കില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ