കോഴിക്കോട് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: രണ്ടു പേര്‍ പിടിയില്‍
By സമകാലികമലയാളം ഡെസ്ക് | Published: 21st February 2023 07:58 AM |
Last Updated: 21st February 2023 07:58 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട്ടെ ഒളിയിടത്തില്‍ നിന്നാണ് ഇവരെ പൊലീസ് ക്‌സറ്റഡിയിലെടുത്തത്. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഹോസ്റ്റലില്‍ എത്തിച്ച് മദ്യം ബലമായി നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ വ്യക്തമാക്കുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അബോധാവസ്ഥയില്‍ നിന്നും ഉണരുന്നത്. പുലര്‍ച്ചെ പ്രതികള്‍ പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പത്തനംതിട്ടയിലെ വീട്ടമ്മയുടെ കൊലപാതകം; കേസിൽ 12 പ്രതികൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ