ജനോപകാര പദ്ധതികള്‍ക്ക് ചിലര്‍ തുരുങ്കം വയ്ക്കുന്നു; മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 06:57 PM  |  

Last Updated: 21st February 2023 06:57 PM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍ /ഫയല്‍

 

തിരുവനന്തപുരം: കേരളത്തിന്റെ നന്‍മയ്ക്ക് ചിലര്‍ തടസ്സം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേരളത്തിലേത്. ജനവിരുദ്ധമായ നിലപാടുകളെടുത്ത് ജനോപകര പദ്ധതികളെ തുരങ്കം വയ്ക്കാനും എതിര്‍ക്കാനും ഏതെങ്കിലും പ്രത്യേക മനസ്ഥിതിക്കാര്‍ മുന്നോട്ടുവന്നാല്‍ അതിന് മുന്നില്‍ വഴങ്ങുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'പിന്നില്‍ പ്രകാശും ആര്‍എസ്എസ് പ്രവര്‍ത്തകനും'; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അറസ്റ്റ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ