'കമ്പനിയുടെ എംഡി, രഹസ്യനമ്പര്‍ ഷെയര്‍ ചെയ്യരുത്'; 45 ലക്ഷം തട്ടിയെടുത്തു, യുവാവ് പിടിയില്‍ 

By സമകാലികമലയാളം ഡെസ്ക്   |   Published: 22nd February 2023 06:09 PM  |  

Last Updated: 22nd February 2023 06:09 PM  |   A+A-   |  

ACCUSED

ധനശ്യാം സാഹ്

 

കൊച്ചി: ആള്‍മാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശി ധനശ്യാം സാഹി(29) നെയാണ് എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. കമ്പനിയുടെ എംഡിയെന്ന വ്യാജേന കമ്പനിയിലെ ഫിനാന്‍ഷ്യല്‍ മാനേജരെ ബന്ധപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. രഹസ്യ മീറ്റിങ്ങിലാണെന്നും രഹസ്യ നമ്പറിലാണ് വിളിക്കുന്നതെന്നും നമ്പര്‍ ആര്‍ക്കും ഷെയര്‍ ചെയ്യരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു സംസാരമെന്നും പൊലീസ് പറയുന്നു.

വാട്‌സാപ്പ് മെസേജ്, വോയ്‌സ് എന്നിവ വഴിയാണ് ബന്ധപ്പെട്ടത്. സത്യമാണെന്ന് വിശ്വസിച്ച മാനേജര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. റൂറല്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബീഹാറിലെ ഉള്‍ഗ്രാമത്തില്‍ നിന്നും സാഹസികമായാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍മാരായ എം ബി ലത്തീഫ്, കെ ഉണ്ണികൃഷ്ണന്‍, എസ് ഐ എം ജെ ഷാജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണ്ണം പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ