ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം; നീതിക്കായി പോരാട്ടം തുടര്‍ന്ന് കുടുംബം

ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി ചിണ്ടക്കിയൂരില്‍ നിന്നു മുക്കാലിയിലേക്ക് കള്ളനെന്ന് വിളിച്ചാവര്‍ത്തിച്ചാണ് പ്രതികള്‍ നടത്തിച്ചത്
മധു/ഫയല്‍
മധു/ഫയല്‍


പാലക്കാട് : ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷമായി. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി ചിണ്ടക്കിയൂരില്‍ നിന്നു മുക്കാലിയിലേക്ക് കള്ളനെന്ന് വിളിച്ചാവര്‍ത്തിച്ചാണ് പ്രതികള്‍ നടത്തിച്ചത്. 

മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ആഹ്ലാദത്തോടെ പ്രതികള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരിക്കേറ്റ മധു കൊല്ലപ്പെടുകയായിരുന്നു. ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്നു.

മധു മരിച്ചിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും നീതി തേടി അലയുകയാണ് ഈ ആദിവാസി കുടുംബം. മധു മരിച്ചതിന്റെ അഞ്ചാം വര്‍ഷത്തില്‍ കേസില്‍ കോടതി അന്തിമ വാദത്തിലേക്ക് കടക്കുകയാണ്. കേസില്‍ നിരവധി സാക്ഷികള്‍ കൂറുമാറിയിരുന്നു. സമൂഹത്തിലെ മാന്യന്മാരായ പ്രതികള്‍ സ്വൈരവിഹാരം നടത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മധുവിന്റെ കുടുംബം പറയുന്നു. കേസിലെ ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍ കൂടി മാറിയാല്‍ ആത്മഹത്യ ചെയ്യുക മാത്രമേ ഇനി വഴിയുള്ളൂവെന്ന് മധുവിന്റെ അമ്മ മല്ലി നിസ്സഹായതയോടെ വ്യക്തമാക്കുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com