അടൂരിലെ വീട്ടമ്മയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 06:32 AM  |  

Last Updated: 22nd February 2023 06:32 AM  |   A+A-   |  

adoor_murder_arrest

അറസ്റ്റിലായ അനീഷ്, കൊല്ലപ്പെട്ട സുജാത

 

പത്തനംതിട്ട; അടൂർ മാരൂരിൽ വീട്ടില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുറുംബകര ചെമ്മണ്ണക്കല്‍ സ്വദേശി അനീഷ് (32) ആണ് അറസ്റ്റിലാത്. തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി കസ്റ്റഡിയില്‍ എടുത്ത അനീഷിനെ ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് പൊലീസ് മറ്റുചിലരെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. 12 പേരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. 

പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തില്‍ ചാങ്കൂര്‍ ഒഴുകുപാറ വടക്കേച്ചരുവില്‍ സുജാത(64) ആണ് കൊല്ലപ്പെട്ടത്. സുജാതയുടെ രണ്ടുമക്കളും പൊലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരാണ്. ഇവരെ തേടിയെത്തിയവരാണ് സുജാതയെ അടിച്ചുകൊന്നത്. ആക്രമികൾ എത്തുമ്പോൾ വീട്ടിൽ മക്കൾ ഇല്ലായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്. വീട്ടമ്മയെ കമ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കതക് പൊളിച്ച് വീട്ടിലെത്തതിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാപികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് എതിരെ നടപടി: സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ