അനധികൃത സ്വത്ത് സമ്പാദനം; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് എതിരെ പാര്‍ട്ടി അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2023 07:23 PM |
Last Updated: 22nd February 2023 07:23 PM | A+A A- |

എപി ജയന്‍/ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെതിരെ പാര്‍ട്ടി അന്വേഷണം. അന്വേഷണത്തിനായി നാലംഗ കമ്മിഷനെ നിയോഗിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിന്റേതാണ് തീരുമാനം. കെകെ അഷ്‌റഫ്, ആര്‍ രാജേന്ദ്രന്‍, സികെ ശശിധരന്‍, പി വസന്തം എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍.
ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ നേരത്തെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായ കെകെ അഷ്‌റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്തില്‍ സീറ്റ് നല്‍കുന്നതിന് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. എപി ജയന്‍ ചുരുങ്ങിയ കാലയളവില്‍ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നാം തവണയാണ് ജയന്‍ ജില്ലാ സെക്രട്ടറിയാകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'കമ്പനിയുടെ എംഡി, രഹസ്യനമ്പര്‍ ഷെയര്‍ ചെയ്യരുത്'; 45 ലക്ഷം തട്ടിയെടുത്തു, യുവാവ് പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ