ബില്ലുകളില്‍ നേരിട്ട് വിശദീകരണത്തിനായി മന്ത്രിമാര്‍ രാജ്ഭവനിലേക്ക്; ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2023 06:41 AM |
Last Updated: 23rd February 2023 06:41 AM | A+A A- |

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ
തിരുവനന്തപുരം: നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളില്‍ മന്ത്രിമാര്‍ ഇന്ന് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കും. നാലു മന്ത്രിമാരാണ് രാത്രി എട്ടുമണിക്ക് ഗവര്‍ണറെ സന്ദര്‍ശിക്കുക. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്.
മന്ത്രിമാര്‍ക്കായി ഗവര്‍ണര്‍ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നിയമസഭ പാസ്സാക്കിയിട്ടും ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുന്ന കാര്യം പരിഗണിക്കൂ എന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തുന്നത്. അതേസമയം മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്. നാളെ വൈകീട്ട് ഗവര്‍ണര്‍ വീണ്ടും ഡല്‍ഹിക്ക് പോകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണം; സര്‍ക്കാരിനോട് ബാര്‍ ഉടമകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ