വീട്ടില്‍ സൂക്ഷിച്ച കുരുമുളക് മോഷണം പോയി, വിവരം അറിഞ്ഞ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു; സഹോദരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2023 07:28 AM  |  

Last Updated: 24th February 2023 07:28 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

ഇടുക്കി: സ്വന്തം വീട്ടിലെ മോഷണ വിവരം അറിഞ്ഞ് ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. രാജമുടി പതിനേഴു കമ്പനി മണലേല്‍ വിശ്വനാഥന്‍ ആണ് മരിച്ചത്. മോഷണക്കേസില്‍ ഇയാളുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജമുടി മണലേല്‍ അനില്‍ കുമാര്‍ (57) ആണ് അറസ്റ്റിലായത്. സഹോദരനും കുടുംബവും തീര്‍ത്ഥാടനത്തിനു പോയ സമയത്ത് അനില്‍കുമാര്‍ വീടു കുത്തിത്തുറന്ന് 75 കിലോഗ്രാം കുരുമുളക് മോഷ്ടിക്കുകയായിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുണ്‍, അനീഷ്, മരുമക്കള്‍ രമ്യ, അനുപ്രിയ എന്നിവര്‍ പഴനിക്ക് ക്ഷേത്രദര്‍ശനത്തിന് പോയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവേ കേരള അതിര്‍ത്തിയായ ചിന്നാറിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ മോഷണം നടന്ന വിവരം വിശ്വനാഥനെ വിളിച്ചറിയിച്ചത്. 

ഇതു കേട്ട വിശ്വനാഥന്‍ കാറില്‍ത്തന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. മോഷണം നടത്തിയ കുരുമുളക് പ്രതി തോപ്രാംകുടിയിലെ കടയില്‍ വിറ്റിരുന്നു. മോഷണ മുതല്‍ പൊലീസ് കണ്ടെടുത്തു. ഭാര്യ വിദേശത്തായ അനില്‍ കുമാര്‍ വിശ്വനാഥന്റെ അയല്‍പക്കത്താണ് താമസിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കോട്ടയത്ത് വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു, ഭർത്താവും മകനും പരുക്കുകളോടെ ആശുപത്രിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ