മെഡിക്കൽ കോളജിൽ 16കാരിക്കു നേരെ പീഡന ശ്രമം; ആക്രമിക്കപ്പെട്ടത് രോഗിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 08:22 PM |
Last Updated: 25th February 2023 08:22 PM | A+A A- |

അറസ്റ്റിലായ ഷമീർ
തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെ ആണ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബോംബൈ ഷമീറിനെ പൊലീസ് പിടികൂടി.
ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൂട്ടിരിക്കാനാണ് പെണ്‍കുട്ടി എത്തിയത്.
ഷെമീറിന്റെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരാതിയിൽ എസ്എടി ആശുപത്രിയ്ക്ക് സമീപത്തുനിന്നാണ് മെഡിക്കൽ കൊളജ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വയനാട് വന്യജീവി സങ്കേതത്തിൽ തീപിടുത്തം; നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ