'ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും'- തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 07:30 AM  |  

Last Updated: 25th February 2023 07:30 AM  |   A+A-   |  

mv_govindan

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദ്ദേശം. പങ്കെടുത്തില്ലെങ്കിൽ അടുത്ത മാസം പണിയുണ്ടാകില്ലെന്നും പഞ്ചായത്തം​ഗത്തിന്റെ ഭീഷണി. 

മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സ്പ്ആപ്പ് സന്ദേശത്തിലാണ് ഭീഷണി. തൊഴിലാളികള്‍ അടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്. ബുധനാഴ്ച കണ്ണൂർ തളിപ്പറമ്പിൽ ജഥയിൽ പങ്കെടുക്കാനുള്ള നിർദ്ദേശത്തിലായിരുന്നു ഭീഷണി. 

'തളിപ്പറമ്പിൽ രാവിലെ ജാഥ എത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ മുഴുവൻ അതിൽ പങ്കെടുക്കണം. നമ്മുടെ വാർഡിൽ പ്രത്യേക മസ്റ്റ് റോൾ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. പണിയുള്ള വാർഡുകളിലെല്ലാം കൃത്യമായി പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവൻ ആളുകളും ആ ജാഥയിൽ പങ്കെടുക്കണം.' 

'വരാൻ സാധിക്കാത്തവർ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം ഞാൻ തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആൾക്കാർ ആണെങ്കിൽ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാം'- സന്ദേശത്തിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങി ഓടി; ഒഴിവായത് വൻ അപകടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌