തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങി ഓടി; ഒഴിവായത് വൻ അപകടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 07:06 AM  |  

Last Updated: 25th February 2023 07:06 AM  |   A+A-   |  

car

ടെലിവിഷൻ ദൃശ്യം

 

തൃശൂർ: ചാവക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒരുമനയൂർ കരുവാരക്കുണ്ടിലാണ് സംഭവം. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. 

കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് യാത്രക്കാർ ഇറങ്ങിയോടിയത്. കാറിന്റെ മുൻവശം കത്തിയമർന്നു. നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌