അധ്യാപകന്റേത് ‘ബാഡ് ടച്ച്’, പലതവണ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്ന് എഴാം ക്ലാസുകാരി; ജാമ്യാപേക്ഷ തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 09:12 PM  |  

Last Updated: 25th February 2023 09:12 PM  |   A+A-   |  

sexual abuse against student; music teacher's bail plea rejected

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ഏഴാം ക്ലാസ് വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അധ്യാപകന്റെ സ്പർശനം ‘ബാഡ് ടച്ച്’ ആണെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ഹർജി തള്ളിയത്. മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനാകില്ലെന്നും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും  കോടതി പറഞ്ഞു. 

സ്കൂളിലെ സംഗീത അധ്യാപകനായ ജോമോന് എതിരെയാണ് ഏഴാം ക്ലാസുകാരി പരാതിയുമായി എത്തിയത്. ഇയാൾ പലതവണ തന്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ഇത് ‘ബാഡ് ടച്ച്’ ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്ന് വിദ്യാർഥിനി പറഞ്ഞു. ക്ലാസ് മുറിയുടെ പുറത്തുവച്ച് കാണുമ്പോഴൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. അധ്യാപകനെതിരെ മറ്റൊരു വിദ്യാർഥിനിയും പരാതി നൽകിയിട്ടുണ്ട്. 

വിദ്യാർത്ഥി പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം 10നാണ് ജോമോൻ അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതി താൻ നിരപരാധിയാണെന്നും ഈ കേസുമായി ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. അതേസമയം, കുറ്റകൃത്യം അംഗീകരിക്കാനാവില്ലെന്നും മറ്റൊരു പരാതി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മെഡിക്കൽ കോളജിൽ 16കാരിക്കു നേരെ പീഡന ശ്രമം; ആക്രമിക്കപ്പെട്ടത് രോ​ഗിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടി; അറസ്റ്റ് ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ