പാടൂർ വേലയ്ക്കിടെ 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ' ഇടഞ്ഞു; പാപ്പാൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 08:01 AM |
Last Updated: 25th February 2023 08:01 AM | A+A A- |

ടെലിവിഷൻ ദൃശ്യം
പാലക്കാട്: പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞ് പാപ്പാനടക്കം ഏഴ് പേർക്ക് പരിക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് അനപ്പന്തലിൽ അണിനിരന്നതിന് പിന്നാലെയാണ് രാമചന്ദ്രൻ ഇടഞ്ഞത്.
പിന്നിൽ നിന്ന ആന ചിഹ്നം വിളിച്ചതിനെ തുടർന്ന് രാമചന്ദ്രൻ ഇടയുകയായിരുന്നു. ആന പെട്ടെന്ന് മുന്നോട്ടോടിയതോടെ ജനം പരിഭ്രാന്തരായി. ഇന്നലെ രാത്രിയാണ് സംഭവം.
ഒന്നാം പാപ്പാൻ രാമൻ ആനയുടെ മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആന മുന്നോട്ട് ഓടിയതോടെയാണ് പാപ്പാനടക്കമുള്ളവർക്ക് പരിക്കേറ്റത്. ആനയുടെ ഇടയിൽപ്പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പാപ്പാൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ഓടുന്നതിനിടെ നിലത്ത് വീണും മറ്റുമാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും'- തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ