വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചു, പിന്നാലെ ​ഗ്യാസ് സിലിണ്ടറും; ഉ​ഗ്രസ്ഫോടനം, ആറു പേർക്ക് പരിക്ക്

പ്രഭാകരന്റെ വീട് പൂർണമായി തകർന്നു. സമീപത്തെ മൂന്ന് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്
സ്ഫോടനത്തിൽ തകർന്ന വീട്/ ടെലിവിഷൻ ദൃശ്യം
സ്ഫോടനത്തിൽ തകർന്ന വീട്/ ടെലിവിഷൻ ദൃശ്യം

പാലക്കാട്; വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഗൃഹനാഥൻ മലമൽക്കാവ് കുന്നുമ്മൽ പ്രഭാകരൻ (55), ഭാര്യ ശോഭ (45), മകന്റെ ഭാര്യ വിജിത (22), വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ദ് എന്നിവർക്കാണ് പരിക്കേറ്റത്.  പാലക്കാട് ആനക്കര മലമൽക്കാവിൽ അരീക്കാട് റോഡിനുസമീപമാണ് അപകടമുണ്ടായത്. 

പ്രഭാകരൻ‌ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്. ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെവെടിമരുന്ന് പൊട്ടിത്തെറിക്കുന്നത്. ഇതോടൊപ്പം വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിൻഡർകൂടി പൊട്ടിത്തെറിച്ചത് അപകടതീവ്രത വർധിപ്പിച്ചു. പ്രഭാകരന്റെ വീട് പൂർണമായി തകർന്നു. സമീപത്തെ മൂന്ന് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.

സമീപത്തെ റോഡിലെ വൈദ്യുതലൈനുകൾ സ്ഫോടനത്തിൽ പൊട്ടിവീണു. ഇതേത്തുടർന്ന് മേഖലയിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. പട്ടാമ്പിയിൽനിന്ന് അഗ്നിരക്ഷാസേനയും തൃത്താല പോലീസുമെത്തി തീയണച്ചു. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com