കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സംഭവം ഓഡിറ്റോറിയത്തിലെ തിരക്കിനിടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 08:29 AM  |  

Last Updated: 03rd January 2023 08:29 AM  |   A+A-   |  

hair

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി. ഓഡിറ്റോറിയത്തിലെ തിരക്കിനിടെ ആരോ തന്റെ മുടി മുറിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.കരിവെള്ളൂര്‍ സ്വദേശിയും ബിരുദവിദ്യാര്‍ഥിയുമായ 20-കാരിക്കാണ് മുടി നഷ്ടപ്പെട്ടത്.

ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. 

പെണ്‍കുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാര്‍. ഭക്ഷണശാലയിലേക്ക് കടക്കാന്‍ തിരക്കുണ്ടായിരുന്നു. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുടിക്കാൻ വെള്ളം ചോദിച്ച് വന്നു, അടുക്കളയിൽ പോയ സമയത്ത് വയോധികയുടെ സ്വർണ്ണ മാല കവർന്നു; പ്രതി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ