നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നു; ഗവര്‍ണര്‍ക്കെതിരെ എം വി ഗോവിന്ദന്‍

നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ തന്നെ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട്‌
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട്‌


തിരുവനന്തപുരം: ഗവര്‍ണര്‍ നിയമം പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ ശരിയായ രീതിയില്‍ നിയമപരമായിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ തന്നെ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. 

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ തീരുമാനം വൈകുന്നതിലാണ് സിപിഎം ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. നിയമവിരുദ്ധമായ നിലയിലേക്ക് കാര്യങ്ങള്‍ പോകുമ്പോഴാണ് പ്രശ്‌നങ്ങള്‍. അതിനെയാണ് പാര്‍ട്ടി ശക്തിയായി എതിര്‍ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി പ്രതിരോധം തീര്‍ത്തത്.

ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ശരിയായ തരത്തിലുള്ള വിധിയുണ്ട്. ഭരണഘടനയെ ഒരാള്‍ വിമര്‍ശിച്ചാല്‍, വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ സാധിക്കില്ല. അതിനപ്പുറം പറയേണ്ട കാര്യമില്ലല്ലോ എന്ന് ഗോവിന്ദന്‍ പറഞ്ഞു. 

അതേസമയം ഗവര്‍ണറും ഭരണഘടനയ്ക്ക് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭരണഘടനാനുസൃതമായിട്ടാണ് എല്ലാവരും പ്രവര്‍ത്തിക്കുക. ഭരണഘടനയില്‍ ഇതേപ്പറ്റിയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com