ബന്ധുവിന്റെ ഭാര്യയുടെ തലയിൽ ഓടിന്റെ കഷ്ണം കൊണ്ട് അടിച്ചു; 41കാരൻ അറസ്റ്റിൽ 

ബന്ധുവിന്റെ ഭാര്യയുടെ തലയിൽ  ഓടിന്റെ കഷ്ണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച 41കാരനെ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബന്ധുവിന്റെ ഭാര്യയുടെ തലയിൽ  ഓടിന്റെ കഷ്ണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച 41കാരനെ അറസ്റ്റ് ചെയ്തു. വീടിന്റെ മേൽക്കൂരയിൽ ഉപയോഗിക്കുന്ന ഓടിന്റെ കഷ്ണം ഉപയോ​ഗിച്ച് ആക്രമിച്ച വെള്ളനാട് ചാങ്ങ കണിയാർകോണം മേക്കുംകര വീട്ടിൽ എസ് ഷൈജുവാണ് പ്രതി. 

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ആണ് സംഭവം.ബന്ധുവിന്റെ വീട്ടിൽ കയറി യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്തെന്നാണ് ആര്യനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

തലയിൽ മുറിവേറ്റ യുവതി ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുൻപ് ഷൈജു ഈ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ എതിർത്തതിൽ ഉള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്യനാട് എസ്ഐ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com