വടിവാളുമായി 56 മണിക്കൂര്‍ നീണ്ട പരാക്രമം; സാഹസിക നീക്കത്തിലൂടെ സജീവനെയും പട്ടികളെയും പൊക്കി 

നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് സജീവനെ പിടികൂടിയത്.
സജീവനെ പിടികൂടുന്ന പൊലീസ്‌
സജീവനെ പിടികൂടുന്ന പൊലീസ്‌

കൊല്ലം: ചിതറയില്‍ വടിവാള്‍ വീശി മണിക്കൂറുകള്‍ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവനെ പിടികൂടി.നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് സജീവനെ പിടികൂടിയത്. 56 മണിക്കൂര്‍ നേരമാണ് ഇയാള്‍ നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ഇയാളുടെ അമ്മയെയും പട്ടികളെയും പൊലീസ് പിടികൂടി. അമ്മയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനുള്ളില്‍ കയറിയ മഫ്തിയിലെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് സജീവനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

പൊലീസിന്റെ പിടിയാലാകുമെന്ന ഒരുഘട്ടതില്‍ സജീവന്‍ വീണ്ടും അക്രമസക്തനാവുകയായിരുന്നു. പട്ടികളെ മെരുക്കി പൊലീസ് വീട്ടുവളപ്പില്‍ കയറിയെങ്കിലും ഒരുതരത്തിലും സജീവനെ അനുനയിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതിനിടെ വടിവാള്‍ വീശിയതോടെ നാട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ചയാണ് സജീവന്‍ വടിവാള്‍ വീശി വളര്‍ത്തുനായകള്‍ക്കൊപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നീട് നായകളെ അഴിച്ചുവിട്ട് സജീവന്‍ ഗേറ്റ് പൂട്ടി വീടിനകത്ത് ഇരിക്കുകയായിരുന്നു. പുറത്തിറങ്ങുന്ന സമയത്ത് ഇയാളെ പിടികൂടാന്‍ വേണ്ടി സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ നാല് പൊലീസുകാരെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ അയാള്‍ പുറത്തിറങ്ങിയില്ല. ഇപ്പോഴും ഇയാള്‍ ആക്രമണം തുടരുകയാണ്.

പൊലീസ് അനുനയിപ്പിച്ച് വീടിനുപുറത്തിറക്കാനുള്ള ശ്രമം തുടരുന്നുണ്ട്. പൊലീസ് വീടിനകത്ത് കയറുമെന്ന ഘട്ടമായപ്പോള്‍ അമ്മയുടെ കഴുത്തില്‍ വടിവാള്‍ വച്ച് അമ്മയെ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. പിന്നാട് മണിക്കൂര്‍കള്‍ക്ക് ശേഷം പൊലീസ് ശ്രമം നടത്തിയപ്പോള്‍ സ്വന്തം കഴുത്തില്‍ വടിവാള്‍വച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചതോടെ പൊലീസ് താത്കാലികമായി പിന്‍മാറി.

പൊലീസ് എത്തിയതിന് പിന്നാലെ വീടിന്റെ ഷോക്കേസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. നാട്ടുകാര്‍ സജീവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. വിവിധ ഇടങ്ങളില്‍ തന്റെ അച്ഛന്‍ വാങ്ങിക്കൂട്ടിയ ഭുമിയുടെ പ്രമാണങ്ങള്‍ അയല്‍വാസികളായ പലരുടെയും കൈവശമാണുള്ളത്. അവയെല്ലാം തിരികെ കൊണ്ടുവന്ന് അവര്‍ മാപ്പുപറഞ്ഞാല്‍ മാത്രമെ പുറത്തിറങ്ങുകയുള്ളുവെന്നായിരുന്നു സജീവന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com