ഇടുക്കിയിലെ ഭൂമി പ്രശ്‌നം : മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 10:11 AM  |  

Last Updated: 08th January 2023 10:11 AM  |   A+A-   |  

idukki

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ പത്തു മണിക്കാണ് യോഗം. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. 

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ടും, ബഫര്‍സോണുമായി ബന്ധപ്പെട്ടും ജില്ലയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മയക്കു വെടിവെക്കാന്‍ ഉത്തരവ് വൈകിയതെന്തുകൊണ്ട്? : ചീഫ് ലൈഫ് വാര്‍ഡനോട് മന്ത്രി വിശദീകരണം തേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ