'കുഴിമന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 11:01 AM  |  

Last Updated: 08th January 2023 11:01 AM  |   A+A-   |  

kuzhimanthi

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. പിണറായി വിജയന്റെ ഏഴ് വര്‍ഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവര്‍മ്മ കമ്പി പോലെ ആക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബിജെപി മുന്‍ വക്താവ് കുറ്റപ്പെടുത്തി. 

വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത നാടായി കേരളം. ആസ്ഥാന കമ്മി വിദൂഷകര്‍ക്ക് ആകെ പരാതി കലോത്സവത്തില്‍ കാളയിറച്ചി വിളമ്പാത്തത് ആണെന്നും സന്ദീപ് വാര്യര്‍ കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

പിണറായി വിജയന്റെ ഏഴ് വര്‍ഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവര്‍മ്മ കമ്പി പോലെ ആക്കിയിട്ടുണ്ട്.  കുഴി മന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത നാടായി കേരളം.  
നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തില്‍ മുങ്ങിയ സംസ്ഥാനം, കടം വാങ്ങാന്‍ മാത്രം കടലാസ് കമ്പനി, പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷന്‍ അധ്യക്ഷക്ക് ഒരു ലക്ഷം രൂപാ ശമ്പളം,  തകര്‍ന്ന കാര്‍ഷിക മേഖല, രൂക്ഷമായ വിലക്കയറ്റം .. 
പക്ഷെ ആസ്ഥാന കമ്മി വിദൂഷകര്‍ക്ക് ആകെ പരാതി കലോത്സവത്തില്‍ കാളയിറച്ചി വിളമ്പാത്തത് .

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിര്‍ത്തിയിട്ട കാറില്‍ അനക്കം; സംശയം തോന്നി നോക്കിയപ്പോള്‍ ഞെട്ടി!, കൂറ്റന്‍ രാജവെമ്പാല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ