ലോറി ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടുമരണം, ഒരാളുടെ നില ഗുരുതരം

ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: ചേരാനെല്ലൂരില്‍ ലോറി ഇരുചക്രവാഹനങ്ങളില്‍ ഇടിച്ച് രണ്ടുമരണം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനങ്ങളിലാണ് ലോറി ഇടിച്ചത്. ലിസ ആന്റണി (37), നസീബ് (35) എന്നിവരാണ് മരിച്ചത്.

രാവിലെ പത്തരയോടെയാണ് സംഭവം. ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്.

ലിസയെയും നസീബിനെയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER