കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്ര ഉത്സവം: ജനുവരി 18 ന് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 07:07 AM  |  

Last Updated: 09th January 2023 07:07 AM  |   A+A-   |  

Holiday

പ്രതീകാത്മക ചിത്രം

 

തൃശൂർ : കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി 18-ന് അവധി.  പൊയ്യ ഗ്രാമപ്പഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല. 15, 18 തീയതികളിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മദ്യവിതരണവും വിൽപ്പനയും നിരോധിച്ചും ഉത്തരവായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹാജർ കുറവ്, സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കി, പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ