വളവു തിരിഞ്ഞപ്പോള്‍ തൊട്ടുമുന്നില്‍ കാട്ടാന; വെപ്രാളത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ റോഡിലേക്ക് വീണു; അത്ഭുത രക്ഷപ്പെടല്‍

ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോള്‍ പെട്ടെന്നാണ് മുന്നില്‍ കാട്ടാനയെ കാണുന്നത്
സ്‌കൂട്ടര്‍ യാത്രക്കാര്‍ കാട്ടാനയ്ക്ക് മുന്നില്‍/ ടിവി ദൃശ്യം
സ്‌കൂട്ടര്‍ യാത്രക്കാര്‍ കാട്ടാനയ്ക്ക് മുന്നില്‍/ ടിവി ദൃശ്യം

മൂന്നാര്‍: മൂന്നാര്‍ ആനയിറങ്കലിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ ആറരയോടെയായിരുന്നു സംഭവം. 

മൂന്നാര്‍ ഭാഗത്തു നിന്നും പൂപ്പാറയിലേക്ക് എത്തിയതായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാര്‍. ആനയിറങ്കല്‍ ഡാമിന് സമീപം വെച്ചാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. 

ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോള്‍ പെട്ടെന്നാണ് മുന്നില്‍ കാട്ടാനയെ കാണുന്നത്. ഇതിന്റെ വെപ്രാളത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞു ഇരുവരും റോഡില്‍ വീണു. ഇതുകണ്ട ആന ഇവര്‍ക്കരികിലേക്കെത്തി. 

റോഡിന്റെ മറുഭാഗത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ, ആന റോഡിന്റെ വലതുവശം ചേര്‍ന്ന് നടന്നുപോയി. വീണ സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇതിനിടെ വന്ന ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. 

ശങ്കരപാണ്ഡ്യന്‍മേട് എന്ന സ്ഥലത്ത് ഈ ആന ഇന്നലെയുണ്ടായിരുന്നു. ഇവിടെ നിന്നും റോഡ് ക്രോസ് ചെയ്ത ചിന്നക്കനാല്‍ ഭാഗത്തേക്ക് ആന പോകുകയായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com