'ആ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ കണ്ടു, നഷ്ടം സര്‍ക്കാരിന് കൂടിയാണ്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 08:16 AM  |  

Last Updated: 16th January 2023 08:16 AM  |   A+A-   |  

gill_kohli

സെഞ്ച്വറി നേടിയ ഗില്ലിന്റേയും കോഹ്‌ലിയുടേയും ബാറ്റിങ്ങ്, പിന്നില്‍ ഒഴിഞ്ഞ ഗാലറി/ പിടിഐ

 

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന് കാണികള്‍ ഗണ്യമായി കുറഞ്ഞതില്‍ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്.

കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ  പരാമര്‍ശങ്ങള്‍ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. 'പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട'' 'എന്ന പരാമര്‍ശം വരുത്തിവെച്ച വിന ഇ
ന്നലെ നേരില്‍ കണ്ടു. 

നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം  കെ സി എ ക്ക് മാത്രമല്ല സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം. പന്ന്യന്‍ രവീന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കാര്യവട്ടം സ്‌റ്റേഡിയത്തില്‍ 
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം
കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം
വീരാട് കോലിയും ശുഭ്മന്‍ഗില്ലും നിറഞ്ഞാടിയതും
 എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. 
കളിയിലെ
 ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്.
ഇത് പരിതാപകരമാണ്. 
പ്രധാനപ്പെട്ട മല്‍സരങള്‍ 
നേരില്‍കാണാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് 
ഇത് തിരിച്ചടിയാകും.
കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ  പരാമര്‍ശങ്ങള്‍ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.
കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍
കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്.
വിവാദങള്‍ക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
'പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട'' 'എന്ന പരാമര്‍ശം . വരുത്തിവെച്ച വിന ഇ
ന്നലെ നേരില്‍കണ്ടു.
നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് 
ആറായിരമായി ചുരുങിയതില്‍ വന്ന നഷ്ടം  കെ സി എ ക്ക് മാത്രമല്ല
സര്‍ക്കാറിന് കൂടിയാണെന്ന് 
പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം.
ഇന്റര്‍ നാഷനല്‍ മല്‍സരങള്‍ നഷ്ടപ്പെട്ടാല്‍
നഷ്ടം 
ക്രിക്കറ്റ് ആരാധകര്‍ക്കും 
സംസ്ഥാന  സര്‍ക്കാരിനുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ