ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 07:15 AM  |  

Last Updated: 18th January 2023 07:15 AM  |   A+A-   |  

baby death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാതശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പിള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. 

ഒരാഴ്ച മുമ്പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നാണ് പ്രസവത്തിന് തീയതി പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ വൈകീട്ട് പ്രസവവേദന കൂടിയതോടെ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പുറത്തെടുക്കുമ്പോള്‍ രണ്ടു കുട്ടികളും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭീതി വിതച്ച് പി ടി സെവന്‍ വീണ്ടും ജനവാസ മേഖലയില്‍; വീടിന്റെ മതില്‍ തകര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ