ഭീതി വിതച്ച് പി ടി സെവന്‍ വീണ്ടും ജനവാസ മേഖലയില്‍; വീടിന്റെ മതില്‍ തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 06:57 AM  |  

Last Updated: 18th January 2023 07:05 AM  |   A+A-   |  

pt_7

പി ടി സെവന്‍/ ടിവി ദൃശ്യം

 

പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്തു. ധോണി സ്വദേശി മണിയുടെ വീടിന്റെ മതിലാണ് തകര്‍ത്തത്. നെല്‍കൃഷിയും നശിപ്പിച്ചു.

പിടി സെവന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ ആര്‍ആര്‍ടി സംഘം നിരീക്ഷണം ശക്തമാകുന്നതിനിടെയാണ്, വനംവകുപ്പ്, ആര്‍ആര്‍ടി സംഘങ്ങളുടെ കണ്ണുവെട്ടിച്ച് കാട്ടാന നാട്ടിലിറങ്ങിയത്. ആളെക്കൊല്ലിയായ കാട്ടുകൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.

അതേസമയം, പിടി സെവനെ പിടികൂടാനുള്ള  വയനാട്ടില്‍ നിന്നുള്ള ദൗത്യം സംഘം ഇന്നെത്തും. രാത്രിയോടെ സംഘമെത്തുമെന്നാണ് സൂചന. നാളെയും മറ്റന്നാളും സംഘം കാട്ടാനയെ നിരീക്ഷിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മയക്കുവെടി വെക്കാനാണ് തീരുമാനം. 

പിടി സെവനെ പിടികൂടുന്നത് ഇനിയും നീണ്ടുപോയാല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ധോണി ജനകീയ സമിതിയുടെ തീരുമാനം. ഞായറാഴ്ചയ്ക്കകം ആനയെ പിടിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്താനാണ് സമിതിയുടെ തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാലാ നഗരസഭയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും; സിപിഎം സ്വതന്ത്രരില്‍ ഒരാള്‍ക്ക് സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ