വിവാദങ്ങള്‍ക്കിടെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തിരുവനന്തപുരത്തും കോഴിക്കോട്ടും; കണ്ണൂരില്‍ അനുമതി നിഷേധിച്ചു

യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ലോ കോളജില്‍ നടന്നു. ലോ കോളജിലെ ക്ലാസ് മുറിയിലായിരുന്നു പ്രദര്‍ശനം. എസ്എഫ്‌ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം. 

കോഴിക്കോട് മുതലക്കുളം സരോജ് ഹാളില്‍ ഡിവൈഎഫ്‌ഐയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം തടയുമെന്ന ബിജെപിയുടേയും യുവമോര്‍ച്ചയുടേയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഹാളിന് പുറത്ത് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

അതേസമയം കണ്ണൂര്‍ ക്യാമ്പസില്‍ വിവാദ ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. മങ്ങാട്ടു പറമ്പില്‍ ക്യാമ്പസിലെ സെമിനാര്‍ ഹാളില്‍ പ്രദര്‍ശനം നടത്താനാണ് എസ്എഫ്‌ഐ തീരുമാനിച്ചിരുന്നത്. ക്യാമ്പസില്‍ പ്രദര്‍ശനം അനുവദിക്കാനാകില്ലെന്ന് ക്യാംപസ് ഡയറക്ടര്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

എറണാകുളം മഹാരാജാസ് കോളജ്, ലോ കോളജ് തുടങ്ങി സംസ്ഥാനത്തെ കലാലയങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com