പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2023 07:20 AM  |  

Last Updated: 25th January 2023 07:20 AM  |   A+A-   |  

shyam

പ്രതി ശ്യാം രാജ്/ സിസിടിവി ദൃശ്യം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തെ വീട്ടില്‍ കയറി പ്രതി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്.

പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടി പണം നല്‍കിയപ്പോള്‍, ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്.

കടന്നു പിടിച്ചതോടെ ബഹളം വെച്ച് പെണ്‍കുട്ടി കുതറി ഓടി സമീപത്തെ വീട്ടില്‍ കയറി. ഇതിനിടെ ഇയാള്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. തുടര്‍ന്ന് സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ്, പ്രതിയെ തിരിച്ചറിയുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലില്‍ ഇന്ന് വിധി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ