നടുറോഡിൽ വിവസ്ത്രനാക്കി മർദിച്ചു; ടോൾ പ്ലാസാ ജീവനക്കാരന്റെ പരാതിയിൽ പൊലീസുകാർക്കെതിരെ കേസ്

കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂട്ടിയിൽ പോലുമല്ലാതിരുന്ന പൊലീസുകാർ വിവസ്ത്രനാക്കി നടുറോഡിൽ മർദ്ദിച്ചെന്നാണ് കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; നടുറോഡിൽ പൊലീസിന്റെ ക്രൂരമർദനൽ  പരിക്കേറ്റെന്ന യുവാവിന്റെ പരാതിയിൽ കേസെടുത്തു. ടോൾ പ്ലാസാ ജീവനക്കാരനായ ഫെലിക്സ് ഫ്രാൻസിസ് (24) ആണ് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായത്. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് യുവാവിനെ ഡ്യൂട്ടിയിൽ പോലുമല്ലാതിരുന്ന പൊലീസുകാർ വിവസ്ത്രനാക്കി നടുറോഡിൽ മർദ്ദിച്ചെന്നാണ് കേസ്.

കഴിഞ്ഞ 26ന് അർദ്ധരാത്രി കൊല്ലം തെക്കുംഭാഗത്താണ് സംഭവം നടന്നത്. കോന്നി എസ് ഐ. സുമേഷും നീണ്ടകര കോസ്റ്റൽ പൊലീസ് സിവിൽ പൊലീസ് ഓഫീസർ വിഷ്ണുവും തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. കുരീപ്പുഴ ടോൾ പ്ലാസയിലെ ജോലിക്കായി ഫെലിക്സ് നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. യുവാവിന്റെ മലദ്വാരത്തിലും പൊലീസ് സംഘം പരിശോധിച്ചു.

അടുത്തിടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനോടായിരുന്നു ക്രൂര മർദ്ദനം. കേസിൽ നിന്ന് പിൻമാറാൻ സമ്മർദ്ദമുണ്ടെന്ന് യുവാവ് വ്യക്തമാക്കി. കൂടാതെ പൊലീസുകാർക്കെതിരായ നടപടി വൈകുന്നതിൽ ഫെലിക്സിനും കുടുംബത്തിനും പരാതിയുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

തർക്കത്തിനിടെ പിടിച്ച് തള്ളി, അനുജൻ കൊല്ലപ്പെട്ടു; സഹോദരൻ ഒളിവിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com