പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ; സിപിഐ, എഐവൈഎഫ് നേതാക്കളെ വെറുതെവിട്ടു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th July 2023 03:34 PM  |  

Last Updated: 10th July 2023 03:34 PM  |   A+A-   |  

sugathan-aiyf

എഐവൈഎഫ് കൊടികുത്തിയ സ്ഥലം, ആത്മഹത്യ ചെയ്ത സുഗതന്‍


കൊല്ലം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.  2018 ഫെബ്രുവരി 23നാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. 

സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്പല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്പര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്. 

സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രവാസിയായിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനായി കൊല്ലം വിളക്കുടി പഞ്ചായത്തില്‍ സ്ഥലം വാടകയ്‌ക്കെടുത്ത് ഷെഡ്ഡ് കെട്ടി. എന്നാല്‍ ഇത് വയല്‍ നികത്തിയ ഭൂമിയാണെന്ന് കാണിച്ച് എഐവൈഎഫ് കൊടികുത്തുകയായിരുന്നു. ഇതിന് പിന്നാലെ 2018 ഫെബ്രുവരി 23ന് സുഗതന്‍ ഷെഡ്ഡില്‍ ആത്മഹത്യ ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരവുമായി യുഡിഎഫ്;  ജൂലായ് 29ന് ബഹുസ്വരതാ സംഗമം

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ