മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ച്; സംസ്ഥാനത്ത് ഇന്ന് അഞ്ച് പനി മരണം

ഒരാള്‍ വയറിളക്ക രോഗം ബാധിച്ചാണ് മരിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം; മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. പൊന്നാനി സ്വദേശിയായ 70 വയസുകാരനും 44 വയസുള്ള മകനുമാണ് മരിച്ചത്. പനി ബാധിച്ചാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 

ജൂണ്‍ 24, 28 തിയതികളിലാണ് ഇവര്‍ മരിക്കുന്നത്. തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുന്നത്. ഇരുവരും കര്‍ഷകരായിരുന്നു. ജില്ലയില്‍ എലിപ്പനി വ്യാപനം രൂക്ഷമായതോടെ ജാ​ഗ്രത പാലിക്കാൻ മുന്നറിയിപ്പു നൽകി. 

അതിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് അഞ്ച് പേര്‍ മരിച്ചു. മൂന്നു പേരുടെ മരണം എലിപ്പനി ബാധിച്ചാണെന്നാണ് നിഗമനം. ഒരാള്‍ ഡങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ഒരാള്‍ വയറിളക്ക രോഗം ബാധിച്ചാണ് മരിച്ചിരിക്കുന്നത്. 

വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പനി ബാധിച്ചു മരിച്ചിരുന്നു. അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ നിഭിജിത് ആണ് മരിച്ചത്. പനി ബാധിച്ച് കുഞ്ഞ് ചികിത്സയിലായിരുന്നു. ഒരാഴ്ച്ചക്കിടെ ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com