വാക്കുതർക്കം; യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 07th March 2023 08:54 AM |
Last Updated: 07th March 2023 08:54 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: വാക്കു തർക്കത്തിന് പിന്നാലെ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു. കോഴിക്കോട് കൊയിലാണ്ടിയിലാണ് കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി മലബാർ എക്സ്പ്രസിൽ വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയും യുവാവും തമ്മിൽ ട്രെയിനിൽ വച്ച് വാക്കേറ്റമുണ്ടായി. തർക്കത്തിന് പിന്നാലെയാണ് യുവാവിനെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പനി ബാധിതരുടെ എണ്ണം ഉയരുന്നു; എച് 3 എൻ 2 വൈറസ് സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോഗ്യ വകുപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ