'പാര്‍ട്ടിയെ വെല്ലുവിളിക്കരുത്'; കുട്ടനാട് വിഭാഗീയത: മുന്നറിയിപ്പുമായി എം വി ഗോവിന്ദന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2023 06:00 PM |
Last Updated: 12th March 2023 06:00 PM | A+A A- |

എംവി ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുന്നു/ഫെയ്‌സ്ബുക്ക്
ആലപ്പുഴ: കുട്ടനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ താക്കീതുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ ആലപ്പുഴയിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ പ്രശ്‌നം തനിക്കറിയാം. അത് മാറ്റും. തെറ്റായ പ്രവണത പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരേയും പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. നന്നായി പ്രവര്‍ത്തിച്ചാല്‍ നിലനില്‍ക്കും. അല്ലെങ്കില്‍ ഉപ്പുകലം പോലെയാകും. വിട്ടുപോയവരെ തിരികെ കൊണ്ടുവരും. മാറിനില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് സിപിഎമ്മിലെ വിഭാഗീയത തെരുവ് യുദ്ധത്തിലേക്ക് വരെ നീണ്ട സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ മുന്നറിയിപ്പ്. വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ സിപിഎമ്മില്‍ നിന്ന് കൂട്ടരാജി നടന്നിരുന്നു. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ബ്രാഞ്ചുകളില്‍ നിന്ന് മുന്നൂറില്‍ അധികം പേരാണ് രാജിവച്ചത്.സംസ്ഥാന നേതൃത്വം ഇടപെട്ട് പരാതികള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും തര്‍ക്കം വീണ്ടും സംഘര്‍ഷത്തിലെത്തുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'വിഎസ് പാര്‍ട്ടി വിട്ട് വന്നിരുന്നുവെങ്കില്‍ രാഷ്ട്രീയ ചരിത്രം തന്നെ വേറെ ആകുമായിരുന്നു '; കെ കെ രമ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ