മീന്‍കറിയില്‍ നിന്നും വിഷബാധ?; കായംകുളം നഗരസഭയില്‍ നിന്ന്‌ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഛർദ്ദി, ചികിത്സ തേടി

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്
പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
Updated on
1 min read

ആലപ്പുഴ: കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്. 

കഴിഞ്ഞദിവസമാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sabarimala
Muvattupuzha Arrest
Top 5 News Today
Putta Vimaladitya
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com