കൊച്ചിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു

By സമകാലിക മലയാളം ഡെസ്ക്  |   Published: 26th March 2023 12:45 PM  |  

Last Updated: 26th March 2023 12:55 PM  |   A+A-   |  

helicopter

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. 

ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയില്‍ വെച്ചല്ല അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്തായാണ് അപകടം ഉണ്ടായത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൈക്കൂലി കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങി; വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ