രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പോസ്റ്റ്:  യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

ബിജെപി സംസ്ഥാന സമിതി അംഗം പി രാജന്റെ പരാതിയിലാണ് കേസെടുത്തത്
റിജില്‍ മാക്കുറ്റി / ഫയല്‍
റിജില്‍ മാക്കുറ്റി / ഫയല്‍

കണ്ണൂര്‍:  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ടൗണ്‍ പൊലീസ് ആണ് കേസെടുത്തത്. 

ബിജെപി സംസ്ഥാന സമിതി അംഗം പി രാജന്റെ പരാതിയിലാണ് കേസെടുത്തത്. ഇതൊരു അന്തിമ പോരാട്ടമാണെന്ന് റിജില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക. നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

കേസിന് ആധാരമായ ഫെയ്സ്ബുക്ക് പോസ്റ്റ്: 

ഇതൊരു അന്തിമ പോരാട്ടമാണ്
പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക
ഇതിനപ്പുറം മറ്റെന്ത് വരാൻ
നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം.
രാജ്യത്തെ തെരുവുകൾ
കലുഷിതമാക്കണം.
ക്വിറ്റ് മോദി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com